ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ടിക്കറ്റ് എടുത്തയാളെ തേടിപ്പിടിച്ച് തിരിച്ചേല്പിച്ച ഇന്ത്യന്‍ അമേരിക്കന്‍ കടയുടമ മാതൃകയായി

സൗത്ത് വിക്ക് (മാസ്സച്യുസെറ്റ്‌സ്): താന്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന് സമ്മാനമില്ലെന്ന് മനസ്സിലാക്കി ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. എന്നാല്‍, പിന്നീട് സ്റ്റോര്‍ ഉടമസ്ഥന്റെ കൈയില്‍ കിട്ടിയ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും അതിന്റെ ഉടമയെ തേടിപ്പിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്ത സംഭവം എല്ലാവരുടേയും പ്രശംസ നേടി.

ലിയ റോസ് എന്ന യുവതിയാണ് ഇന്ത്യന്‍ അമേരിക്കന്‍ നടത്തുന്ന സൗത്ത്‌വിക്കിലുള്ള കടയില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. തിരക്കു പിടിച്ചു ടിക്കറ്റ് ഉരച്ചു നോക്കി സമ്മാനമൊന്നും ഇല്ലെന്ന് തോന്നി കടയിലുള്ള ചവറ്റു കുട്ടയിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. വൈകീട്ട് കടയുടമ അബി ഷാ ചവറ്റുകുട്ട വൃത്തിയാക്കുന്നതിനിടയില്‍ ലോട്ടറി ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടു. എല്ലാ നമ്പറും ഉരച്ചുനോക്കിയിട്ടില്ലെന്നു കണ്ടതിനാല്‍ വീണ്ടും എല്ലാം ഉരച്ചു നോക്കിയപ്പോഴാണ് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തിയത്.

തന്റെ കടയില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന സ്ത്രീയാണ് ടിക്കറ്റിന്റെ ഉടമയെന്നു മനസ്സിലാക്കി അവരെ തേടിപ്പിടിച്ച് ടിക്കറ്റ് തിരിച്ചേല്പിക്കുകയായിരുന്നു.

മെയ് 24 നാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം ലിയ റോസ് പുറത്തുവിട്ടത്. ഇത്രയും സന്മനസ് കാണിച്ച കടയുടമസ്ഥനോട് പ്രത്യേക നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഒരു മില്യണ്‍ ഡോളര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ കടയുടമയ്ക്ക് 10,000 ഡോളര്‍ ബോണസ് ലഭിക്കും.10000 ഡോളര്‍ ലഭിച്ച സന്തോഷത്തിലാണ് അബി ഷാ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment