മാലിയുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കുന്നു

മാലിദ്വീപില്‍ പുതിയ കോൺസുലേറ്റ് തുറക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മാലി ദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കോണ്‍സുലേറ്റ് രൂപീകരണത്തിലൂടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവര്‍ക്കും സുരക്ഷയും വികസനവും നല്‍കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍ വന്നത്. ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment