ബിവറേജസ് വെയര്‍ഹൗസില്‍ നിന്ന് മദ്യ മോഷണം; പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. മെയ് എട്ടിന് ശേഷം ആറ് ദിവസത്തോളം മദ്യം മോഷ്ടിച്ച കവലയൂര്‍ സ്വദേശി രജിത്തിനെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടുപിടിച്ചത്.

ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ആറ്റിങ്ങല്‍ ​വെ​യ​ര്‍​ഹൗ​സി​ല്‍ നി​ന്നു മ​ദ്യം മോ​ഷ​ണം പോയിട്ടുണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​തി​ക​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടാ​വു​ക​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മോ​ഷ​ണ സം​ഘ​ത്തി​ല്‍ ഒമ്പത് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.101 കെ​യ്സ് മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്.

ആ​റ്റി​ങ്ങ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ക്സൈ​സ് മു​ദ്ര​യി​ല്ലാ​ത്ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ദ്യ​മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment