പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംബി രാജേഷ് 23-ാമത് നിയമസഭാ സ്പീക്കറായി

തിരുവനന്തപുരം: കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായി സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എംഎല്‍എ എം വിന്‍സെന്റ്, നെന്‍മാറ എംഎല്‍എ കെ ബാബു എന്നിവരാണ് ഇന്ന് എത്താതിരുന്നത്. പ്രോ ടേം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയില്ല.

നിയമസഭയിലേക്കുള്ള കന്നിയംഗത്തില്‍ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവായിരിക്കുകയാണ് എംബി രാജേഷ്. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോം ടേം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment