ലതികാ സുഭാഷിന്റെ എന്‍സിപിയിലേക്കുള്ള പ്രവേശന പ്രഖ്യാപനം ഇന്ന് നടന്നേക്കുമെന്ന്

തിരുവനന്തപുരം: എന്‍സിപിയില്‍ ചേരുമെന്ന ലതികാ സുഭാഷിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. ലതികാ സുഭാഷിന് പാര്‍ട്ടിയില്‍ മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലതികാ സുഭാഷിനെ ഏല്‍പ്പിച്ചേക്കും. എന്‍സിപിയ്ക്ക് ഇടത് മുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തുള്ള അസാധാരണ പ്രതിഷേധത്തിലൂടെ ലതികാ സഭാഷ് കോണ്‍ഗ്രസ് വിട്ടിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഒരു പാര്‍ട്ടിയുടെ തണലിലേക്ക് മാറാന്‍ അവര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ അതൃപ്തരായ പരമാവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള എന്‍സിപിയുടെ ശ്രമത്തിന്റെ തുടക്കമായാണ് ലതികാ സുഭാഷിന്റെ എന്‍സിപി പ്രവേശനം രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment