ലക്ഷദ്വീപിലെ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാമ്പസ്‌ വിദ്യാർഥികൾ

മലപ്പുറം: ലക്ഷദ്വീപിലെ സംഘപരിവാറിൻ്റെ വംശീയ ഉന്മൂലന പദ്ധതികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടും ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്‌, മലപ്പുറം ഗവ കോളേജ്, അമൽ കോളേജ് നിലമ്പൂർ, എം.ഇ.എസ് മമ്പാട്, ഇ.എം.ഇ.എ കൊണ്ടോട്ടി, എം.ഇ.എസ് കുറ്റിപ്പുറം, ജംസ് കോളേജ്, പി.എസ്.എം.ഒ കോളേജ്, കെ.എം.സി.ടി കുറ്റിപ്പുറം, പി.ടി.എം കോളേജ്, നിലമ്പൂർ ഗവ കോളേജ്, മങ്കട ഗവ കോളേജ്, എം.ഇ.എസ് വളാഞ്ചേരി, അജാസ് പൂപ്പലം, നസ്ര കോളേജ്, എൻ.എസ്.എസ് മഞ്ചേരി, എച്ച്.എം മഞ്ചേരി, സുല്ലമുസല്ലാം അരീക്കോട്, തുടങ്ങിയ കോളേജുകളിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം നടത്തിയത്.

വിവിധ ക്യാമ്പസുകളിൽ ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റ് അംഗങ്ങളായ റിഷാദ്, ഷാറൂൻ, മാലിക്, അഫ്‌ലാഹ്, റഷാദ് മേലാറ്റൂർ, ധാനിഷ് മൈലപ്പുറം, സൽവ ഇ.പി, മിൻഹാജ്, അമീന, സജീഹ്, ഷഹാന, നഫ്‌ള, ആയിഷ കാസിം, സുഹൈല, റിസവ തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment