ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്‌ സംഘടിപ്പിച്ചു

കോഴിക്കോട് : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജന ദ്രോഹ നടപടികൾ അവസാനിപ്പിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ബേപ്പൂർ ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് ആവശ്യം ഉന്നയിച്ചത്..

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം സഈദ് ടി. കെ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് സ്വാഗതവും മുബാറക്. പി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment