Flash News

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ഒരുക്കങ്ങൾ പൂർത്തിയായി

May 26, 2021 , സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ന്യൂജേഴ്‌സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് ജൂൺ 19 -ന് നടത്തപ്പെടുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ “മഞ്ഞപ്പട”യുമായി സഹകരിച്ചാണ് “സിറോ സോക്കർ ലീഗ് 2021″ ഈ വർഷം നടത്തപ്പെടുക.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക, എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന, ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, ” സിറോ സോക്കർ ലീഗ് 2021″ൻറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും സംഘാടകര്‍ അറിയിച്ചു.

ജൂൺ 19-ന്‌ ശനിയാഴ്‌ച രാവിലെ 7 :30 – മുതല്‍ വൈകിട്ട്‌ 6.30 വരെ നടക്കുന്ന “സിറോ സോക്കർ ലീഗ് 2021 മത്സരങ്ങള്‍ക്ക്” ഇന്ത്യയുടെ മുൻ രാജ്യാന്തര ഫുട്ബോൾ താരം ജോപോൾ അഞ്ചേരി ആശംസകൾ അറിയിച്ചു.

ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ,പെൻസിൽവാനിയ എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ടീമുകൾ രജിസ്‌ട്രേഷന്‍ നടത്തിയതായും സംഘാടകര്‍ അറിയിച്ചു.

ന്യൂയോർക്ക് ഐലെൻഡേർസ്, ന്യൂയോർക്ക് ചലൻഞ്ചേർസ്, സോമർസെറ്റ് എഫ്.സി യൂത്ത്, സോമർസെറ്റ് ബ്ലാസ്റ്റേഴ്‌സ്, ഫിലാഡൽഫിയ ആർസെനാൽ എഫ്.സി, കോർ അലയൻസ് എഫ്.സി, റെഡ് ലയൺ എഫ്.സി, ബാൾട്ടിമോർ കിലാഡിസ്, ഫുട്ബോൾ ക്ലബ് ഓഫ് കാരോൾട്ടൻ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളിൽ മാറ്റുരക്കുന്നവർ.

സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക്‌ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും നല്‍കുന്നതാണെന്നും സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു. “വിന്നേഴ്സ് കപ്പ്” സ്പോൺസർ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീൽറ്റി ഗ്രൂപ്പും), റണ്ണേഴ്‌സ് അപ്പ് കപ്പ് സ്പോൺസർ ചെയ്തിരിക്കുന്നത് പ്രൈം സി. പി. എ (എൽ.എൽ.സി) യു മാണ്‌.

18 വയസില്‍ താഴെ പ്രായമുള്ളവര്‍ മത്സരത്തിൽ പങ്കെടുക്കുന്നതിനായി മാതാപിതാക്കളുടെ ഒഴിവാക്കല്‍ രേഖ (Signed Weiver) സമര്‍പ്പിക്കേണ്ടതാണ്‌. കൂടാതെ സോക്കര്‍ കളിക്കുന്നതിനാവശ്യമായ പാദരക്ഷാകവചവും, ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

`സീറോ സോക്കര്‍ ലീഗ്‌ 2021 ‘ -നെക്കുറിച്ച്‌ കൂടുതല്‍ അറിയുവാൻ ബന്ധപ്പെടുക:

കോളിന്‍ മോര്‍സ്‌ (732)-789-4774
ജോബിന്‍ ജോസഫ്‌ (732)-666-3394
ഡ്രക്സൽ വാളിപ്ലാക്കൽ (732)-379-0368
അൻസാ ബിജോ (732)-895-9212
ഐസക് അലക്സാണ്ടർ (908)-800-3146
ആഷ്‌ലി തൂംകുഴി (732)-354-5605
ലിയോ ജോർജ് (609)-325-9185
അഗസ്റ്റിൻ ജോർജ് (732)-647-5274
ജോസഫ്‌ ചാമക്കാലായില്‍ (732)-861-5052
സജി ജോസഫ് (617)-515-1014
ജോയൽ ജോസ് (732)- 778-5876
ഷിജോ തോമസ് (732)-829-4031

വെബ്‌സൈറ്റ്‌: www.syrosoccerleague.com
Email: syrosoccerleague@gmail.com

സോക്കര്‍ ഫീല്‍ഡ്‌ അഡ്രസ്‌: Mercer County Park, 197 Blackwell Road, Pennington, NJ, 08534


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top