പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ അനുമോദനങ്ങൾ

ന്യൂജേഴ്‌സി: കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ എം.എൽ എയുടെ നേതൃത്വത്തിൽ യു.ഡി.എഫിനു ഒരു ഉയർത്തെഴുന്നേൽപ്പിനുള്ള കളമൊരുങ്ങുമെന്ന് ഐ.ഒ .സി യു,എസ് കേരള ചാപ്റ്റർ ലീല മാരേട്ട്. അറിവും കഴിവും ഉന്നത വിദ്യഭ്യാസവും സമാന്യയിപ്പിച്ച ഒരു മികച്ച സാമാജികനാണ് കേരളത്തിന്റെ പുതിയ പ്രതിപക്ഷനേതാവായ വി.ഡി. സതീശനെന്ന് പ്രവൃത്തിപദത്തിലൂടെ അദ്ദേഹം തന്നെ തെളിയിച്ചതാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന പല അഴിമതികഥകളും നിയമസഭയിലും വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങിലൂടെയും കടുത്ത ഭാഷയിൽ അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ എത്തിക്കാൻ വി.ഡി. സതീശൻ എന്ന നിയമസഭയിലെ ഗർജിക്കുന്ന യുവ സിഹത്തിനു കഴിഞ്ഞിട്ടുണ്ട്.- ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭയിൽ വി.ഡി സതീശൻ നിയമ സഭയിൽ നടത്തിയ ഓരോ പ്രസംഗംങ്ങളും ഭരണ പ്രതിപക്ഷഭേദമന്യേ ഏറെ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. സഭയിൽ എന്നും മാന്യതയ്ക്ക് പര്യായമായി നിലകൊണ്ടിരുന്ന അദ്ദേഹത്തെ ഭരണപക്ഷത്തെ അംഗങ്ങൾ പോലും ഏറെ ബഹുമാനിച്ചിരുന്നു. കാര്യങ്ങൾ ഗഹനമായി പഠിച്ചുകൊണ്ടുള്ള സതീശന്റെ വിഷയാവതരണത്തിൽ ഒരു പാളിച്ചപോലുമുണ്ടാക്കരുതെന്ന കർശന നിലപാട് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ചെന്നിത്തലയ്ക്ക് നിയമ സഭയിൽ എന്നും പിൻതുണ നൽകി ഭരണപക്ഷത്തെ അടിച്ചിരുത്തുന്ന പ്രസംഗവുമായി സമഗ്രാധിപത്യം പുലർത്തിയിരുന്ന വി.ഡി. സതീശൻ ഇക്കുറി പ്രതിപക്ഷനേതാവായതോടെ ഭരണപക്ഷത്തിന് ഏറെ ജാഗ്രത പാലിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്.സതീശന്റെ നേതൃത്വത്തിൽ ഇത്തവണ പ്രതിയപക്ഷത്തിന്റെ ഏറെ ക്രിയാത്മകരമായ ഇടപെടലുകൾ നിയമസഭയിൽ പ്രതീക്ഷിക്കാമെന്നും ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

തുടർച്ചയായി നിയമ സഭാംഗമായി പ്രവർത്തിച്ചുവരുന്നതിന്റെ അനുഭവ സമ്പത്തും വി.ഡി. സതീശന് പ്രതിപക്ഷനേതാവായി തിളങ്ങാനുള്ള ഒരു അനുകൂലഘടകമാണ്. കോൺഗ്രസിലെ യുവ എം.എൽ.എമാരെ കോർത്തിണക്കിക്കൊണ്ട് മുൻപും മാറ്റങ്ങൾക്കു വേണ്ടി ശ്രമിച്ചിട്ടുള്ള അദ്ദേഹത്തിലൂടെ തുടർച്ചയായ രണ്ടു പരാജയങ്ങളിലൂടെ തകർന്നടിഞ്ഞ യു.ഡി.എഫിനെ ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുരുത്തുറ്റ തിരിച്ചുവരവ് പ്രതീക്ഷയിലാണ് പ്രതീക്ഷയിലാണ് കോൺഗ്രസിനെ സ്നേഹിക്കുന്ന ലോകം മുഴുവനുമുള്ള എല്ലാ മലയാളികളും.

സ്ഥാനമേറ്റയുടൻ സ്പീക്കർ നടത്തിയ രാഷ്ട്രീയ അരാജകത്വത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകിയ അദ്ദേഹം രാഷ്ട്രീയത്തിൽ അമിത സമ്മർദ്ദം ചെലുത്തുന്ന സമുദായ നേതാക്കന്മാർക്കും കടുത്ത ഭാഷയിൽ തന്നെ താക്കീത് നൽകി കഴിഞ്ഞു. വരാനിരിക്കുന്ന കോൺഗ്രസിന്റെ നവോത്ഥാനത്തിന്റെ സൂചനയാണ് അദ്ദേഹം നൽകിയതെന്നു നാം മനസിലാക്കേണ്ടതാണ്.

കോൺഗ്രസ്സിന്റെ തിരിച്ചുവരവിനെ സ്വപ്നം കാണുന്ന ആത്മാർത്ഥതായുള്ള ഓരോ കോൺഗ്രസുകാരനും ആഗ്രഹിക്കുന്ന കാര്യങ്ങൾ അവരുടെ മനസിറിഞ്ഞുതന്നെ സതീശന് ചെയ്യാനാകുമെന്നുതന്നെയാണ് എല്ലാവരും വിശ്വസിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ത്. ഐ.ഒ.സി. യു.എസ്.എ. കേരള ചാപ്റ്റർ എല്ലാ പിന്തുണയും നൽകുമെന്നും ലീല മാരേട്ട് അറിയിച്ചു.

ഐ.ഒ.സി യുടെ എല്ലാ പ്രവർത്തങ്ങൾക്കും മികച്ച പിന്തുണ നൽകുന്ന സതീശൻ എക്കാലവും ഐഒസി കേരള ചാപ്റ്ററിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഐഒസി-യു.എസ്.എ -കേരള ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൻ സംഘടിപ്പിച്ച നിയമസഭാ തെരെഞ്ഞെടുപ്പ് ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തിയത് സതീശനായിരുന്നു. അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന തനിക്ക് അദ്ദേഹം എന്നും ഒരു സഹോദര തുല്യനായിരുന്നുവെന്നും ലീല മാരേട്ട് വ്യ്കതമാക്കി. യു.ഡി.എഫിന്റെ എല്ലാ പ്രവർത്തങ്ങൾക്കും ഐഒസി-യു.എസ്.എ -കേരളാചാപ്റ്ററിന്റെ എല്ലാപിന്തുണയും ഈയവസരത്തിൽ വാഗ്ദാനം ചെയ്യുകയാണെന്നും അവർ വ്യകത്മാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News