Flash News

കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായേക്കും

May 27, 2021

ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും അംഗീകാരവും കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയാകും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി.

നിലവിലെ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

അതേസമയം, സംഘടനാ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അശോക് ചവാന്‍ സമിതിയ്ക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയെ വേട്ടയാടുകയാണ്. മുല്ലപ്പള്ളിയേക്കാള്‍ തനിക്കും ഉമ്മന്‍ചാണ്ടിയ്ക്കും തോല്‍വിയില്‍ ഉത്തരവാദിത്വമുണ്ട്. സംഘടനാ ദൗര്‍ബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയുടെ മേല്‍ ആരും കെട്ടിവെയ്‌ക്കേണ്ടെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്കും മുല്ലപ്പള്ളിയ്ക്കും നേരെയുണ്ടായ സിപിഎം സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ആയില്ല. മുല്ലപ്പള്ളിയോട് പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്നും മുല്ലപ്പള്ളിയെ അപമാനിച്ചവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top