തിരുവനന്തപുരം: ബാലഭാസ്കറുടെ വാഹനാപകട മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളുടെ വാദം അടുത്ത മാസം വരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാറ്റി. ബാലഭാസ്കറുടെ പിതാവ് സി.ആർ., ഉണ്ണിയും കലാഭവൻ സോബിയും ചേർന്നാണ് അപേക്ഷ സമർപ്പിച്ചത്. ഇവർ സമർപ്പിച്ച ഹർജികൾ കഴിഞ്ഞ തവണ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിൻ്റെ കാർ അപകടത്തിൽ പെട്ടത്.
ബാലഭാസ്കറിൻ്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും അന്വേഷണം തൃപ്തികരമായിരുന്നില്ല എന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ഇരുവരും പുനരന്വേഷണത്തിന് ഹർജി നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹർജിയിലെ ആരോപണം. ഹർജികൾ അടിസ്ഥാന രഹിതമാണെന്ന് കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ഹർജികളുടെയും വാദമാണ് കോടതി അടുത്ത മാസത്തേക്ക് മാറ്റിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news