ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിഷേധത്തിൻ്റെ ഭാഗമായി ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് പട്ടാമ്പി സ്വദേശിനിയായ സന മുസ്തഫ എന്ന വിദ്യാർത്ഥിനി വരച്ച പടം

പാലക്കാട്: ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ ‘സേവ് ലക്ഷദ്വീപ്’ ക്യാപ്ഷനിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ പ്ലക്കാർഡ് പ്രൊട്ടസ്റ്റ് നടത്തി. എഴുത്ത്, ചിത്രകല തുടങ്ങിയ വ്യത്യസ്ത ആവിഷ്ക്കാരങ്ങൾ പരിപാടികളിൽ ഉണ്ടായിരുന്നു.

വരും ദിവസങ്ങളിൽ അധികൃതർക്കുള്ള പ്രതിഷേധ മെയിലിങ്, എം.പിമാരുടെ ശ്രദ്ധ ക്ഷണിച്ചുള്ള നിവേദനം നൽകൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment