പഠനോപകരണ വിതരണം: ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളെത്തിച്ചു നൽകുന്ന ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം നിർവഹിക്കുന്നു

പാലക്കാട്: ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടി ഞായറാഴ്ച മലമ്പുഴ എസ്.പി ലൈൻ, നെല്ലിയാമ്പതി കൽച്ചാടി ആദിവാസി ഊര് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

ജില്ലാ വൈസ് പ്രസിഡൻ്റ് ഫിറോസ് എഫ് റഹ്മാന് പതാക കൈമാറി ജില്ലാ പ്രസിഡൻ്റ് റഷാദ് പുതുനഗരം പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ത്വാഹ, സുബൈർ, സമദ്, മനാഫ് എന്നിവർ പങ്കെടുത്തു. പുസ്തക വണ്ടി അടുത്ത ദിവസങ്ങളിൽ അട്ടപ്പാടി അഗളി, കുലുക്കൂർ ഊരുകളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ചു നൽകും.

Print Friendly, PDF & Email

Related News

Leave a Comment