ടെക്‌സസ് വാള്‍മാര്‍ട്ടില്‍ കൂട്ട വെടിവെയ്പിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

കെര്‍വില്ലി (ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കെര്‍വില്ലിയിലുള്ള വാള്‍മാര്‍ട്ടില്‍ കൂട്ട വെടിവെയ്പിന് പദ്ധതിയിട്ട കോള്‍മാന്‍ തോമസ് ബെയ്‌വിന്‍സ് (28) എന്ന യുവാവിനെ അറസ്റ്റു ചെയ്തു. ആക്രമണ ഭീഷണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നതാണ് ഇയാള്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ഡിപിഎസ്, സിഐസി, എഫ്ബിഐ എന്നിവര്‍ സംയുക്തമായി ഒരുക്കിയ കെണിയില്‍ കോള്‍മാന്‍ അകപ്പെടുകയായിരുന്നു.

അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചലില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കൊടിയ കുറ്റം ചെയ്തതിന് കോള്‍മാനെതിരെ നല്ല നടപ്പ് നിലനില്‍ക്കുന്നുണ്ടായിരുന്നെന്നും, ആയുധം കൈവശം വയ്ക്കുന്നതിനു അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

അറസ്റ്റ് ചെയ്ത കോള്‍മാനെ 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ച് കെര്‍ കൗണ്ടി ജയിലിലടച്ചു.

അമേരിക്കയില്‍ ഈയിടെ കൂട്ട വെടിവെയ്പുകള്‍ വര്‍ദ്ധിച്ചു വരികയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment