ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രില്‍സ് ആന്റ് റസ്റ്റോറന്റ്

ദോഹ: ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രില്‍സ് ആന്റ് റസ്റ്റോറന്റ് ബര്‍വ വില്ലേജിലെ ബില്‍ഡിംഗ് നമ്പര്‍ 9 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ ഖാലിദ് ഹമദ് റാഷിദ് അല്‍ മുഹന്നദി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍മാരായ ആബിദ് അലി, അബ്ദുല്‍ ലത്തീഫ് തിരുവള്ളൂര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി.

ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഇന്‍ഡൈനിംഗ് ഉടനെ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഗൃഹാതുര ഓര്‍മകള്‍ ഉണര്‍ത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ്, റെസ്‌റ്റോറന്റിലെ കൂടിചേരലുകള്‍ അവിസ്മരണീയമാക്കും.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മെനുവാണ് റാവിസ് റസ്റ്റോറന്റിന്റെ പ്രത്യേകത. ആരോഗ്യവും രുചിയും സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന റസ്റ്റോറന്റില്‍ ഫ്രഷ് ചിക്കണുകള്‍ മാത്രമാണ് ഉപയോഗിക്കുക. അതുപോലെ തന്നെ കൃത്രിമമായ കളറുകളോ ചേരുവകളോ ഉപയോഗിക്കുന്നില്ല എന്നതും റാവിസിന്റെ പ്രത്യേകതയാണ്.

ഫിഷ് ബാര്‍ബിക്യൂ, ചിക്കണ്‍ ടിക്ക, ചിക്കണ്‍ കബാബ്, ചിക്കണ്‍ ബാര്‍ബിക്യൂ, ചിക്കണ്‍ പൊട്ടിത്തെറിച്ചത്, ചുട്ടത്, നിറച്ചത്, ഫ്രഷ് ബീഫില്‍ നിന്നുള്ള വൈവിധ്യ ഇനങ്ങള്‍, തല്‍സമയം ചുട്ടെടുക്കുന്ന പുട്ടും അപ്പവും, കഞ്ഞി, പാല്‍ക്കഞ്ഞി, തലശ്ശേരി ദം ബിരിയാണി, സൗത്ത്, നോര്‍ത്ത്, ചൈനീസ് വിഭവങ്ങള്‍ മുതലായവയാണ് റാവിസ് ഭക്ഷണപ്രിയര്‍ക്കായി ഒരുക്കുന്നത്. വിവിധ തരം ഫ്രഷ് ജ്യൂസുകളും റാവിസില്‍ ലഭ്യമാണ്.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കാര്‍ ഡൈനിംഗ് സൗകര്യവും ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാകും. വിശാലമായ കാര്‍ പാര്‍ക്കിംഗ്, മനോഹരമായ ഇന്റീരിയര്‍, പരിചയ സമ്പന്നരായ പാചക വിദഗ്ധര്‍ എന്നിവ റാവിസിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

ജെന്‍ സര്‍വ് ഗ്രൂപ്പിന്റെ ഹോട്ടല്‍ സംരംഭമാണിത്.

Print Friendly, PDF & Email

Related News

Leave a Comment