വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ഹൃദയാഘാതം മൂലം വധു മരിച്ചു; വധുവിന്റെ സഹോദരിയെ വരന്‍ വിവാഹം കഴിച്ചു

ന്യൂഡൽഹി: വിവാഹ ചടങ്ങ് നടക്കുന്നതിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചതിനെത്തുടര്‍ന്ന് വരന്‍ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച സംഭവം ഉത്തർപ്രദേശിലെ സംസാപൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സുരഭി എന്നാണ് വധുവിന്റെ പേര്. വരന്‍ മനോജ് കുമാറുമായുള്ള വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്. അഗ്നിയെ വലംവെക്കുമ്പോൾ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ഗുരുതരമായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഈ സാഹചര്യത്തിൽ ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. സുരഭിയുടെ മൃതദേഹം ഒരു മുറിയിൽ സൂക്ഷിച്ചതിനുശേഷമായിരുന്നു വിവാഹം വീണ്ടും നടത്തിയത്. ശേഷം സുരഭിയുടെ അന്ത്യകർമങ്ങൾ പൂർത്തീകരിച്ചു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment