കൊച്ചുമ്മൻ ജേക്കബ് (80) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: കുണ്ടറ ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ ജേക്കബ് (80) ന്യൂയോർക്കിൽ അന്തരിച്ചു.

വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും മാർഗദർശിയും, പോർട്ട്‌ചെസ്റ്റർ സെന്റ് ഗ്രിഗോറിയോസ് ചർച്ചിന്റെ സ്ഥാപകാംഗവും, ‘അല യു എസ് എ’ യുടെ സ്ഥാപകാംഗവുമാണ്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ന്യൂയോർക്ക് ട്രാൻസിറ്റ് അഥോറിറ്റിയിൽ നിന്നും വിരമിച്ച ശേഷവും തന്റെ കര്‍മ്മമണ്ഡലങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്. ഫൊക്കാനയുടെ മുതിർന്ന നേതാവു കൂടിയാണ് പരേതന്‍.

ഭാര്യ അന്നമ്മ ജേക്കബ്. മക്കള്‍: ജോബി ജേക്കബ്, ജയ്‌സൺ ജേക്കബ്.

മരുമകള്‍: റാണി ജേക്കബ്, ടെന്നിസ് ജേക്കബ്.

കൊച്ചുമക്കള്‍: വില്യം ജേക്കബ്, ക്രിസ്റ്റിൻ ജേക്കബ്, ഇവാ ജേക്കബ്, മിയ ജേക്കബ്.

സഹോദരങ്ങൾ: പരേതയായ മറിയാമ്മ ഡാനിയേൽ, ലില്ലിക്കുട്ടി ബാബു, പരേതനായ വർഗീസ് ജേക്കബ്, മാത്യുക്കുട്ടി ജേക്കബ്, ഏലിയാമ്മ കുട്ടപ്പൻ, ജോൺ റ്റി ജേക്കബ്, ജേക്കബ് റ്റി ജേക്കബ്, ലീലാമ്മ പ്രകാശ്, രാജൻ റ്റി ജേക്കബ്.

കൂടുതൽ വിവരങ്ങൾ പിന്നാലെ.

ശ്രീകുമാർ ഉണ്ണിത്താൻ

Print Friendly, PDF & Email

Related posts

Leave a Comment