Flash News

പുതിയ സാങ്കേതിക മികവോടെ മലയാളത്തിലെ മറ്റൊരു ഒടിടി പ്ലാറ്റ്ഫോം സാംസ്ക്കാരിക-സിനിമാ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

June 1, 2021

കൊച്ചി: പുതിയ സാങ്കേതിക മികവോടെ മലയാളത്തിലെ മറ്റൊരു ഒടിടി പ്ലാറ്റ്ഫോം സാംസ്ക്കാരിക-സിനിമാ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സിനിമയും, സംസ്‌കാരവും, പ്രകൃതിയും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ‘തീയേറ്റർ പ്ലേ’ യാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. കലയെ സാംസ്‌കാരികമായി വൈവിദ്ധ്യപൂര്‍ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന ‘തീയേറ്റർ പ്ലേ’ എന്ന ഒടിടിയിൽ മലയാളത്തിന് പുറമേ അന്യഭാഷാചിത്രങ്ങൾ, ലോക ക്ലാസിക് സിനിമകളും കാണാന്‍ കഴിയും. പ്ലാറ്റ്ഫോമിലേക്ക് ഒരു പുതിയ സബ്‌സ്‌ക്രൈബര്‍ എത്തുമ്പോള്‍ തുടക്കത്തിൽ സൗജന്യമാണെങ്കിലും പിന്നീട് മിതമായ നിരക്കിലേക്ക് മാറും.

ഈ ആപ്പിൽ ഇതിന് പുറമേ കുട്ടികൾക്ക് മാത്രമായി ‘തീയേറ്റർ കിഡ്സ്’, പ്രകൃതി സംബന്ധമായ സിനിമകൾക്ക് ‘തീയേറ്റർ സോഷ്യൽ’, ഷോർട്ട് ഫിലിം മറ്റ് കാറ്റഗറികൾക്കായി ‘തീയേറ്റർ 18പ്ലസ്’ എന്നിവയോടൊപ്പം പുതിയ ഒരു സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട് എന്നതാണ് മറ്റ് സവിശേഷതകൾ.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top