Flash News

കലാകേരളത്തിന് അഭിമാനമായി കണ്ണൂരില്‍ നിന്നൊരു കലാകാരന്‍

June 1, 2021

കലാകേരളത്തിന് കൈനിറയെ കലാകാരന്മാരെ സമ്മാനിച്ച കണ്ണൂരിൽ നിന്ന് മറ്റൊരു യുവകലാകാരന്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് സ്വദേശിയായ സൂരജ് രവീന്ദ്രനാണ് കലാലോകത്ത് ശ്രദ്ധേയനാവുന്നത്. സി എ പഠനത്തോടൊപ്പം തന്നെ കലാരംഗത്തും സ്വതസിദ്ധമായ തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍.

23 വയസ്സു പ്രായമേ ഉള്ളുവെങ്കിലും ഈ കാലയളവിനുള്ളില്‍ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ, എഡിറ്റർ എന്നീ മേഖലകൾ തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്.

അരികെ, കടലാസ്, ഉണ്ട ചോറിന് നന്ദി, പ്രതിബിബം, കം ബാക്ക്, ഫ്യൂച്ചര്‍ ടെന്‍സ്, ലോക്ക്ഡൗണ്‍ ഡയറീസ്, കാളിമ എന്നീ ഹ്രസ്വ ചിത്രങ്ങളും, കടലാസ്, ദൈവ സ്നേഹിതൻ എന്നീ ആൽബങ്ങളും ഈ യുവാവ് സംവിധാനം ചെയ്തിട്ടുണ്ട്.

‘ഓർമയിൽ മായാതെ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചും, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ മുഖം കാണിച്ചും മുന്നേറുകയാണ് കണ്ണൂരിൽ നിന്നുള്ള ഈ അതുല്യ പ്രതിഭ.

തിരിച്ചുവരവ് എന്ന റേഡിയോ നാടകവും, കഥാപ്രസംഗവും അവതരിപ്പിച്ച് ഈ കലാകാരൻ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

സത്യജിത് റേ അവാര്‍ഡ്, കലാഭവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, ഗ്ലോബല്‍ ഇന്ത്യ ഫിലിം അവാര്‍ഡ്, ചട്ടമ്പി സ്വാമി സാഹിത്യ പുരസ്ക്കാരം തുടങ്ങി ഏകദേശം പതിനാറോളം പുരസ്ക്കാരങ്ങള്‍ ഈ യുവപ്രതിഭ നേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂരജ് രവീന്ദ്രന്‍ 91 6282 657 900 (വാട്സ്‌ആപ്പ്)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top