Flash News

കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി

June 2, 2021 , ഷിബു കിഴക്കേകുറ്റ്

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി. കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വീകരണ സമ്മേളനം പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി ഉൽഘാടനം ചെയ്തു. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ്, എതിർ വികാരമുണ്ടായെങ്കിലും പാലായിൽ തന്നെ മത്സരിച്ചതെന്നു ചടങ്ങിൽ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു . പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ഉടൻ തന്നെ മെമ്പർഷിപ്പു ഡ്രൈവ് തുടങ്ങുമെന്നും കേഡർ സ്വഭാവം ഉള്ള പാർട്ടി ആയി ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പാർട്ടിക്ക് വേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണി എന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ തോമസ് ചാഴികാടൻ എംപി പറഞ്ഞു. ജോസ് കെ മാണി എടുത്ത തീരുമാനങ്ങൾ ശെരിയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാർട്ടി ഏല്പിച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പാർലമെന്ററി പാർട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിൻ പറഞ്ഞു. കാർഷിക വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോകും. മൈക്രോ ഇറിഗേഷൻ ഇതിന്റെ ആദ്യ പടിയാണ്. ജലസേചനം,കാർഷികം,വൈദ്യുതി വകുപ്പുകളെ ബദ്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതി ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹേം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിന്റെ വോട്ട് ബാങ്കുകൾ കൃത്യമായി തിരിച്ചറിയാൻ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു എന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ.ജയരാജ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൽഡിഎഫിന്റെ വിജയത്തിന് പിന്നിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവർക്കും അഭിമാനിക്കാവുന്നതാണ എന്ന് അദ്ദേഹം കൂട്ടിചേർത്തു.

പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം ൽ എ ആശംസകൾ നേർന്നു.

പാർട്ടിയുടെ പുതിയ എംൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ സൂമിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാനഡ പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയ്യിൽ ചേർന്ന യോഗത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.

ശ്രീ അമൽ വിൻസെന്റ് സ്വാഗതവും, ശ്രീ ബിനീഷ് ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ സിനു മുളയാനിക്കൽ, ട്രെഷറർ റോഷൻ പുല്ലുകാലായിൽ എന്നിവർ സംസാരിച്ചു.

ചടങ്ങുകൾക്ക് ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ, ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടിക്കൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ, മാത്യു വട്ടമല, ചെറിയാൻ കരിംതകര, അശ്വിൻ ജോസ്, മാത്യു റോയ്, ക്ലിൻസ്‌ സിറിയക്ക് എന്നിവർ നേതൃത്വം നൽകി. സിനു മുളയാനിക്കൽ അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top