Flash News

യൂറോ കപ്പ്: ജര്‍മ്മനിയും ഡന്മാര്‍ക്കും സമനിലയില്‍

June 3, 2021

യൂറോ കപ്പിനു മുന്നോടിയായി ഡന്മാര്‍ക്കും ജര്‍മ്മനിയുമായുള്ള സൗഹൃദ മത്സരത്തില്‍ ഇരുടീമും സമനിലയിലായി. നിയന്ത്രണ സമയത്തിന്റെ അവസാനത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഫ്ലോറിയൻ നോയ്ഹാസ് ജർമ്മനിക്ക് വേണ്ടിയും, യൂസഫ് പോൾസൺ ഡെന്മാർക്കിന് വേണ്ടിയും സ്‌കോർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജോവാക്കിം ലോയെയും, തോമസ് മുള്ളറേയും മാറ്റ്സ് ഹമ്മൽസിനേയും ജർമ്മനി വേണ്ടി കളിക്കളത്തിലിറക്കിയിരുന്നു,

കളിയുടെ തുടക്കത്തിൽ ഡെൻമാർക്കിന്റെ കാസ്പർ മുള്ളറുടെ ഹെഡ്ഡര്‍ ഗോളി കാസ്പര്‍ സംരക്ഷിച്ചു. പിന്നീട് സുവർണ്ണാവസരം ലഭിച്ച സാനെക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഗ്നാബ്രിയും കിമ്മിഷും ലക്ഷ്യം കാണാതായപ്പോൾ ഗോസെൻസിന്റെ ക്രോസ്സ് വലയിലേക്കെത്തിച്ച് നോയ്ഹാസ് ജർമ്മനിക്ക് ലീഡ് നൽകി. എന്നാൽ എറിക്സണിന്റെ മനോഹരമായ പാസ് ഗോളാക്കി മാറ്റി പോൾസൺ സമനില നേടി. മറ്റൊരു വാമപ്പ് മത്സരത്തിൽ ലിത്വാനിയയെയാണ് ജർമ്മനി യൂറോക്ക് മുൻപ് നേരിടുക. ഡെന്മാർക്കിന് ബോസ്നിയയും. യൂറോകപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ജർമ്മനി നേരിടും. ഡെന്മാർക്കിന്റെ യൂറോയിലെ ആദ്യ എതിരാളി ഫിൻലാൻഡാണ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top