Flash News

ജയിലിൽ കഴിയുന്ന മെഹുൽ ചോക്‌സിക്ക് തിരിച്ചടി; ജാമ്യാപേക്ഷ ഡൊമിനിക്ക കോടതി നിരസിച്ചു

June 3, 2021

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക കോടതി തള്ളി.

ഇന്ത്യയില്‍ നിന്ന് മുങ്ങിയ ചൊക്സി ആന്റിഗ്വയിൽ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിനിടെ ഡോമിനിക്കയിൽ വെച്ച് പിടിയിലാകുകയായിരുന്നു. ഡൊമിനിക്ക ജയിലില്‍ കഴിയുന്ന ചൊക്സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യയിലേക്ക് മടക്കി അയക്കാതിരിക്കാന്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ഹരജി പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയിലേക്ക് തിരികെ അയക്കാനാവില്ലെന്ന് കോടതിയില്‍ വാദിച്ചത്. ഡൊമിനിക്കന്‍ സര്‍ക്കാരും ഇതേ വാദമായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഇന്ത്യന്‍ പൗരനാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഡൊമിനിക്കന്‍ സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ നിലപാടില്‍ മാറ്റമുണ്ടായത്. അതനുസരിച്ച് ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതി തള്ളി.

കോടതിയുടെ ഈ തീരുമാനത്തിന് ശേഷം ചൊക്സിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.

മെഹുൽ ചോക്‌സിയെ ആന്റിഗ്വയിലെ ജോളി ഹാർബറിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബോട്ടില്‍ കയറ്റി 100 നോട്ടിക്കൽ മൈൽ അകലെയുള്ള ഡൊമിനിക്കയിലേക്ക് കൊണ്ടുപോയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top