Flash News

2031-32 ഓടെ കാർബൺ നിര്‍‌വ്വീര്യമാക്കാനുള്ള പദ്ധതി എച്ച്ഡിഎഫ്സി ബാങ്ക് നടപ്പിലാക്കും

June 3, 2021

2031-32 ആകുമ്പോഴേക്കും കാർബൺ നിർവീര്യമാക്കാനുള്ള പദ്ധതി എച്ച്ഡിഎഫ്സി ബാങ്ക് പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, മലിനീകരണവും ഊർജ്ജവും ജല ഉപഭോഗവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടരും.

ഇഎസ്ജി സ്ട്രാറ്റജിയുടെ ഭാഗമായി ബാങ്ക് ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള ഗ്രീൻ ഉൽപ്പന്നങ്ങൾക്ക് പലിശ കുറച്ച് ലോണുകൾ നൽകുന്നതിനും ക്രെഡിറ്റ് തീരുമാനങ്ങളിൽ ഇഎസ്ജി സ്കോറുകൾ പരിഗണിക്കുന്നതും പോലുള്ള മാറ്റങ്ങൾ കൊണ്ടുവരും. ഗ്രീൻ ബോണ്ടുകൾ ഇഷ്യൂ ചെയ്യാനുള്ള ഫ്രെയിംവർക്ക് സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് ബാങ്ക്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top