Flash News

കൊച്ചുമ്മൻ ജേക്കബിന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പ്രണാമം

June 4, 2021 , ശ്രീകുമാർ ഉണ്ണിത്താൻ

നമ്മെ എല്ലാം ദു:ഖത്തിലാഴ്ത്തികൊണ്ട് ന്യൂയോർക്ക് മലയാളികളുടെ പ്രിയങ്കരനായ ശ്രീ കൊച്ചുമ്മൻ ജേക്കബ് നമ്മോടു വിട പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ മികവാർന്ന വ്യക്തിത്വത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പ്രണാമം.

പ്രസിഡന്റ് ഗണേഷ് നായർ അവതരിപ്പിച്ച അനുശോചന പ്രേമേയത്തിൽ ശ്രീ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ദുഖാർത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യുവാൻ ജഗതീശ്വരൻ ശക്തി നൽകാൻ പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു . ട്രസ്റ്റീ ബോർഡ് ചെയർമാൻ ചാക്കോ പി ജോർജ് പ്രേമേയത്തെ പിൻന്താങ്ങി.

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനെ എപ്പോഴും സ്വന്തം ഫാമിലി ആയി കണ്ടിരുന്ന അദ്ദേഹം . അസോസിയേഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾഉണ്ടെങ്കിൽ അത് സമാധാനപരമായി പരിഹരിക്കുന്നതിൽ അസാമാന്യമായാ ഒരു കഴിവ് ശ്രീ കൊച്ചുമ്മൻ ജേക്കബിന് ഉണ്ടായിരുന്നു .അസോസിയേഷനിൽ ജാതിമത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ സഹോദരങ്ങൾ ആയിരുന്നു .അവിടെ എപ്പോഴും ഒരു കുടുബത്തിലെ കാരണവരുടെ റോളിൽ ആയിരിന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായക്കാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ അസാധാരണ കഴിവ് എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ കൊച്ചുമ്മൻ ജേക്കബിന്റെ വേർപാട് അസോസിയേഷനെ സംബന്ധിച്ചടത്തോളം ഒരു തീരാ നഷ്‌ടമാണ്‌.

എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്നതും ആ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനുമുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണമെന്നില്ല . ഒരു വിഷയവും അവതരിപ്പിക്കുമ്പോൾ അത് കേൾവികാരന് കൗതുകം ഉണർത്തി അവന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരുടെ ബുദ്ധിശേഖരത്തിലേക്ക് അതിനെ ഫലപ്രദമായി എത്തിക്കുവാനും അങ്ങനെ അത് നടപ്പാക്കാനും അദ്ദേഹത്തിന് ഒരു അപൂർവ സിദ്ധിയുണ്ടായിരുന്നു. നല്ല വ്യക്തികൾ അവരുടെ നന്മ അവർക്ക് ചുറ്റും നിൽക്കുന്നവരിലേക്കും പകർന്നു നൽകുന്നു . അങ്ങനെയുള്ള ഒരു വലിയ നന്മമരമാണ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിരിക്കുന്നത്.

ഒരു നന്മയുടെ നിറകുടമായിരുന്ന ശ്രീ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണം വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രവർത്തകരെ ആകെ ദുഃഖത്തിൽ ആകിയിട്ടുണ്ട്. പകരം വെക്കാനില്ലാത്ത അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എന്നും വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രവർത്തകരുടെ മനസില്‍ ജീവിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ഗണേശ് നായർ, സെക്രട്ടറി ടെറൻസൺ തോമസ്, വൈസ് പ്രസിഡന്റ് കെ. ജി. ജനാർദ്ദനൻ, ജെ. മാത്യൂസ്, കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, തോമസ് കോശി, കെ.ജെ. ഗ്രിഗറി, ഡോ. ഫിലിപ്പ് ജോർജ്, ആന്റോ വർക്കി, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, ലിജോ ജോൺ, രാധ മേനോൻ, ഇട്ടൂപ് ദേവസ്യ, എം.വി. കുര്യൻ, ജോൺ കെ മാത്യു, സുരേന്ദ്രൻ നായർ, ജോണി ന്യൂറോഷൽ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top