വെൽഫെയർ പാർട്ടി പരിസ്ഥിതി ദിനാചരണം

വടക്കാങ്ങര: ‘പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം’ – ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത്തല ഉദ്ഘാടനം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള തൈ നട്ട് നിർവഹിച്ചു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ, വൈസ് പ്രസിഡന്റ് റസിയ പാലക്കൽ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ, ടി.എ റഫീഖ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: വെൽഫെയർ പാർട്ടി പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത്തല ഉദ്ഘാടനം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള തൈ നട്ട് നിർവഹിക്കുന്നു.

 

Print Friendly, PDF & Email

Related News

Leave a Comment