“യുവർ വോയിസ് ഓൺ ലക്ഷദ്വീപ്”; നന്മ യു എസ് എ ചര്‍ച്ച നടത്തി

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നന്മ യു എസ് എ) ലക്ഷദ്വീപിന്റെ സമകാലീക വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് മനസ്സിലാക്കുവാൻ ക്ലബ്ഹൗസ് ആപ്ലിക്കേഷനിൽ “യുവർ വോയിസ് ഓൺ ലക്ഷദ്വീപ്” ചർച്ച നടത്തിയിരുന്നു. പ്രതീക്ഷച്ചതിലുമപ്പുറം ആയിരത്തിലേറെ ആളുകൾ ഈ വിഷയത്തെ ശ്രവിക്കുവാനും അഭിപ്രായം പറയുവാനും അനുഭവങ്ങൾ പങ്കുവെക്കുവാനും ഒത്തുകൂടി. അതിൽ ഭൂരിപക്ഷവും ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ളവരായിരുന്നു.

നന്മ ഡയറക്ടർ ബോർഡ് മെമ്പര്‍ മുഹ്സിൻ ഇബ്രാഹിം സംഘടന ചുമതല ഏറ്റെടുത്തു. പരിപാടിയിൽ പ്രോഗ്രാം ഡയറക്ടർ കുഞ്ഞുമുഹമ്മദ് ചർച്ച നിയന്ത്രിച്ചു. നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ സ്വാഗത പ്രസംഗം നടത്തി.

അതിഥികളുടെ നിരയിൽ പ്രൊഫസർ എം എൻ കാരശ്ശേരി മാഷ് ആമുഖ സംഭാഷണം നടത്തി. പത്രപ്രവർത്തക ഷാഹിന കെ. കെ വിഷയത്തിന്റെ നിലപാടുകൾ വ്യക്തമാക്കി. മുഹമ്മദ് ഫൈസൽ എം പി (മെമ്പർ ഓഫ് പാര്‍ലമെന്റ്, ലക്ഷദ്വീപ്), അഭിലാഷ് മോഹനൻ (മീഡിയ വൺ പത്രപ്രവർത്തകൻ), ഇസ്മത് ഹുസ്സൈൻ (ലക്ഷദ്വീപ് സാഹിത്യ സംഘം), സകരിയ (ചലച്ചിത്ര സംവിധായകൻ), ഡോ. മുനീർ മണിക്ഫാൻ (മിനിക്കോയ് പഞ്ചായത്ത് വൈസ് ചെയര്‍പെഴ്സണ്‍), എന്നിവർ പ്രസംഗിച്ചു. പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് വിനോദ് നാരായൺ അഭിപ്രായം പങ്കുവെച്ചു.

ചോദ്യോത്തരവേള ഉൾപ്പടെ മൂന്നു മണിക്കൂറോളം നീണ്ട പരിപാടി സമയ പരിമിതി മൂലം ഉപസംഹരിക്കുകയായിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment