Flash News

കോവിഡ്-19: രാജ്യത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,460 ആയി

June 7, 2021

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഞായറാഴ്ച രാവിലെ 1,14,460 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14,77,799 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 2,677 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണം 3,46,759 ആയി. 1,89,232 പേർ സുഖപ്പെട്ടു. രോഗമുക്തി നിരക്ക് 93.67 ശതമാനമാണ്. 23,13,22,417 ഡോസ് വാക്സിൻ വിതരണം ചെയ്തു.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 233 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 100,130 ആയി. 1.72 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 12,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൽഹിയിൽ 381 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.

34 മരണവും ഇന്ന് രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. മരണനിരക്ക് 1.72 ശതമാനമാണ്. 24,591 പേർക്കാണ് ഇതുവരെ ഡെൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതുവരെ 1,97,58,315 സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top