ഡബ്ലിയു എം സി മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉത്‌ഘാടനം ജൂൺ 12ന്

ബോസ്റ്റൺ: വേൾഡ് മലയാളി കൗൺസിലിന്റെ മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉത്‌ഘാടനം 2021 ജൂൺ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 (ന്യൂയോർക്ക് ടൈം ) മണിക്ക് ബഹു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നതാണ്. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദ്, ദേവി ചന്ദന, അംബിക മോഹൻ, ഗായകൻ സുദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ചെയർമാൻ ബിജു തുമ്പിൽ, പ്രസിഡൻറ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറർ ജിജി വർഗീസ്, വൈസ് ചെയർ ജിജിൻ ജോർജ് വർഗീസ്, ജോയിൻ സെക്രട്ടറി അനിൽ വർഗീസ്, വൈസ് പ്രസിഡൻറ് പ്രകാശ് നെല്ലൂർവളപ്പിൽ, വർഗീസ് പാപ്പച്ചൻ, അഡ്വൈസറി ചെയർമാൻ പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ചടങ്ങിലേക്ക് അമേരിക്കയിലുള്ള എല്ലാ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ പങ്കെടുക്കേണ്ടവര്‍ക്കുള്ള സൂം ലിങ്ക്:

https://us02web.zoom.us/j/86147459280?pwd=U2JHUERwRWFQcEFsMHlYRUxCcGx5QT09
Meeting ID: 861 4745 9280

അജു വാരിക്കാട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment