മക്കരപ്പറമ്പ പഞ്ചായത്ത് ഏഴാം വാർഡിൽ ടീം വെൽഫെയർ മുഴുവൻ വീടുകളിലും കപ്പ വിതരണം ചെയ്തു

വടക്കാങ്ങര : കർഷകരിൽ നിന്ന് 1500 കിലോ കപ്പ വിലക്ക് വാങ്ങി മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മുഴുവൻ വീടുകളിലും ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ കപ്പ വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ, സെക്രട്ടറി പി മൻസൂർ, അലവിക്കുട്ടി അറക്കൽ, മിൻഹാജ് എൻ, കെ.പി സിദ്ധീഖ്, അബ്ദുറഹ്മാൻ, കെ.ടി ബഷീർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment