കുഴല്‍‌പ്പണ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പയറ്റ്; സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: കൊടകര കുഴല്‍‌പ്പണ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പയറ്റ്. സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുത്. എന്നാല്‍ കുഴല്‍ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഗാഡിയ, എംജി കോളേജ് കേസുകള്‍ ആരാണ് അട്ടിമറിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ നടത്തിയ ഒത്തുതീര്‍പ്പും വിലപേശലും വൈകാതെ പുറത്തുവരുമെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. പോക്കറ്റിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പുറത്തുവിടാമെന്ന് പിണറായിയും പ്രതികരിച്ചു.

ബിജെപിയുടെ പങ്ക് പോയിട്ട് കെ സുരേന്ദ്രന്റെ പേര് പോലും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒമ്പതര കോടി കൊണ്ടുവന്നെന്ന് പൊലീസ് പറയുന്നു. ഇതില്‍ എത്ര കോടി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്ന് ധാരണയുണ്ടായിരുന്നില്ലേയെന്നും സതീശന്‍ ചോദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment