സര്‍‌വ്വകാല റേക്കോഡും തകര്‍ത്ത് പെട്രോള്‍ വില കുതിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ പെട്രോള്‍ വില സര്‍‌വ്വകാല റെക്കോഡും തകര്‍ത്ത് കുതിക്കുകയാണ്. ഇന്ന് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കടന്നു. വയനാട്ടിലെ ബത്തേരിയിലും പാലക്കാടും ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളിലുമാണ് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്.

ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. പാലക്കാട് 100 രൂപ 16 പൈസയും കട്ടപ്പനയില്‍ 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ മൂന്ന് പൈസയുമാണ് വില.

പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് ഇപ്പോള്‍ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്.

Print Friendly, PDF & Email

Related News

Leave a Comment