Flash News

കോവിഡ്-19: ഇന്ത്യയിലെ റോഹിംഗ്യൻ അഭയാർഥികള്‍ ദുരിതത്തില്‍

June 7, 2021

കോവിഡ്-19 മഹാമാരി ഇന്ത്യയില്‍ സം‌ഹാരതാണ്ഡവമാടുമ്പോള്‍ നിരാലംബരായ റോഹിംഗ്യൻ സമൂഹം ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്.

ഇവരെ അനധികൃത കുടിയേറ്റക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനാൽ കമ്മ്യൂണിറ്റി വാക്‌സിനായി അപേക്ഷിക്കാൻ അർഹതയില്ല. ക്യാമ്പുകളിലുടനീളം വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയതിനാൽ തങ്ങൾക്ക് സഹായം ആവശ്യമാണെന്ന്
റോഹിങ്ക്യന്‍ അവകാശ പ്രവർത്തകർ പറയുന്നു.

“കോവിഡ് സമൂഹത്തിൽ കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കുകയാണ്. കാരണം അവരിൽ ഭൂരിഭാഗവും അസംഘടിത മേഖലയിൽ ജോലി ചെയ്തവരാണ്. ഇപ്പോൾ ലോക്ക്ഡൗണ്‍ കാരണം അവരിൽ ഭൂരിഭാഗത്തിനും ജോലി നഷ്ടപ്പെട്ടു. സമൂഹത്തിൽ പട്ടിണിയും ദാരിദ്ര്യവും നിലനിൽക്കുമ്പോൾ, ഇടുങ്ങിയ അഭയാർഥിക്യാമ്പുകളില്‍ വൈറസ് പടരുകയാണ്. താൽക്കാലിക കുടിലുകളാകട്ടേ തകര്‍ന്നുകൊണ്ടിരിക്കുന്നു. സർക്കാർ സഹായ പദ്ധതികളിൽ അവ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ പുനര്‍‌നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുകയാണ്. ശുചിത്വവും ഭക്ഷണവും ആരോഗ്യപരിപാലനവും നടക്കുന്നില്ല,” അവര്‍ പറയുന്നു.

ഭൂരിഭാഗവും ദൈനംദിന കൂലിത്തൊഴിലാളികളോ ഉപജീവനത്തിനായി മറ്റു ജോലികളോ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും പലരെയും ജോലിയിൽ നിന്ന് ഒഴിവാക്കി. വൈറസിനെയും വിശപ്പിനെയും അതിജീവിക്കാൻ
അവര്‍ പോരാടുകയാണ്.

ന്യൂനപക്ഷ റോഹിംഗ്യൻ മുസ്‌ലിംകൾ പതിറ്റാണ്ടുകളായി അയൽരാജ്യമായ ബംഗ്ലാദേശിലേക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പലായനം ചെയ്തവരാണ്. നിലവില്‍ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി 40,000 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. അടുത്ത കാലത്തായി നിരാലംബരായ ഈ സമൂഹം ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെടേണ്ടവരാണെന്ന ഭീഷണിയില്‍ കഴിയുകയാണ്. റോഹിംഗ്യൻ വിരുദ്ധ പ്രചാരണത്തിന്റെ ഇരകളാണിവരെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

അടുത്ത ആഴ്ചകളിൽ, കുട്ടികളുൾപ്പെടെ ഡസൻ കണക്കിന് അഭയാർഥികൾക്ക് കോവിഡിന്റെ രോഗലക്ഷണങ്ങൾ പോലെ കണ്ടെങ്കിലും പരിശോധനാ സൗകര്യങ്ങളുടെ അഭാവവും വാക്സിനുകളുടെ അഭാവവും കാരണം അവർ സ്വന്തമായി ചികിത്സിക്കുകയാണ്. അവരിൽ ഭൂരിഭാഗത്തിനും വീട്ടുവൈദ്യങ്ങളും സ്വയം ക്വാറന്റൈനും അവലംബിക്കേണ്ടിവന്നു. എങ്കിലും, മരുന്നും വാക്സിനും ലഭ്യമല്ലെങ്കിൽ, ഒരു മാനുഷിക ദുരന്തം ആ സമൂഹത്തെ കാത്തിരിക്കുന്നു എന്ന് പലരും ഭയപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top