കൊച്ചുമ്മൻ ജേക്കബ് അനുസ്മരണ യോഗം ജൂൺ 11 വെള്ളിയാഴ്ച

ന്യൂയോർക്ക്: ഫൊക്കാനയുടെ മുതിർന്ന നേതാവും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കമ്മറ്റി മെംബറും മുൻ പ്രസിഡന്റ്മായാ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കുന്നതിനും വേണ്ടി ജൂൺ 11ന് വെള്ളിയാഴ്ച രാത്രി 7 മുതൽ 9.30 (EDT) വരെ ഒരു സൂം മീറ്റിങ്ങ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നു.

ഫൊക്കാനയിലൂടെയും, വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷനിലൂടെയും, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലുടെയും പ്രവർത്തിച്ച അദ്ദേഹം വളരെ അധികം സഹപ്രവർത്തകരും സ്നേഹിതരും ഉള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ പല സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല . അങ്ങനെയുള്ള പലർക്കും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ സൂം മീറ്റിങ്.

കൊച്ചുമ്മൻ ജേക്കബിനെ സ്നേഹിച്ചിരുന്നവർ എല്ലാം പ്രസ്തുത യോഗത്തിൽ സംബന്ധിക്കണമെന്ന് എന്ന് പ്രസിഡന്റ് ഗണേഷ് നായർ സെക്രട്ടറി ടെറൻസൺ തോമസ് എന്നിവർ അറിയിച്ചു.

https://us02web.zoom.us/j/88395198866
Meeting ID: 883 9519 8866
One touch Mobile :
+19292056099,,88395198866#

Print Friendly, PDF & Email

Related News

Leave a Comment