Flash News

കോവിഡ്-19 വാക്സിന്‍: സ്വകാര്യ ആശുപത്രികളിലെ അമിത വില നിയന്ത്രിച്ച് കേന്ദ്ര സരക്കാര്‍

June 9, 2021

ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിനുകൾക്ക് കേന്ദ്ര സർക്കാർ പരമാവധി വില നിശ്ചയിച്ച് ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികൾ അമിത വില ഈടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം, കൊവിഷീല്‍ഡ് വാക്‌സിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് ഈടാക്കാനാകുക. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന് പരമാവധി വില 1145 രൂപയാണ് ഈടാക്കാനാകുക. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പടെയാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ പ്രതിരോധ കുത്തിവയ്പ്പുകൾ അതത് സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നും സ്വകാര്യ ആശുപത്രികൾ 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും ഉത്തരവിൽ പറയുന്നു. അമിത ചാർജ് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വാക്‌സിന് യാതൊരു ചാര്‍ജും ഈടാക്കാൻ പാടുള്ളതല്ല.

എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനായി കേന്ദ്രം 44 കോടി ഡോസ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. കൊവിഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top