Flash News

പെരിഞ്ചേരില്‍ മേരിക്കുട്ടി തോമസ്‌ നിരായതയായി

November 13, 2013 , ജോയിച്ചന്‍ പുതുക്കുളം

meriന്യൂയോര്‍ക്ക്‌: വായ്‌പൂര്‌ പെരിഞ്ചേരില്‍ പരേതനായ പി.ജെ. തോമസിന്റെ ഭാര്യയും കോട്ടാങ്ങല്‍ പഞ്ചായത്ത്‌ മുന്‍ മെമ്പറും, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും കോട്ടാങ്ങല്‍ കുടുംബശ്രീയുടെ കോര്‍ഡിനേറ്ററുമായിരുന്ന മേരിക്കുട്ടി തോമസ്‌ ഒഹായോവിലെ ക്ലീവ്‌ലാന്റ്‌ ക്ലിനിക്കല്‍ വെച്ച്‌ നിര്യതയായി. പരേത പെരുംപെട്ടി ചിറത്തലയ്‌ക്കല്‍ കുടുംബാംഗമാണ്‌.

 

മക്കള്‍: രാജേഷ്‌ (ഒഹായോ), റെജീന (ന്യൂയോര്‍ക്ക്‌). മരുമക്കള്‍ : ജെസ്സി (ഒഹായോ), ജയിംസ്‌ ഇളംപുരയിടത്തില്‍ (ന്യൂയോര്‍ക്ക്‌, പ്രസിഡന്റ്‌ ഇലക്‌ട്‌, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ). കൊച്ചുമക്കള്‍ : ജെസ്സീക്ക, ജാസ്‌മിന്‍ , ജെല്‍വിന്‍ , ജെഫിന്‍ .

 

സഹോദരങ്ങള്‍ : സാറാമ്മ, രാജമ്മ, പൊന്നമ്മ, വത്സമ്മ, ഏലിയാസ്‌ വര്‍ഗീസ്‌, സ്‌കറിയ, സി.വി. വര്‍ഗീസ്‌.

 

നവംബര്‍ 15-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഒഹായോവിലെ ഓള്‍ സെയിന്റ്‌സ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (8150 Brecksville rd, Brecksville, OH 44141).

 

നവംബര്‍ 16-ന്‌ ശനിയാഴ്‌ച രാവിലെ 12 മണിക്ക്‌ ഒഹായോവിലെ അസംപ്‌ഷന്‍ ചര്‍ച്ചില്‍ വെച്ച്‌ (9183 Broadview rd, Broad Heights OH 44147) സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ (480 W Highland Rd, North field, OH 44067) സംസ്‌കാരം നടത്തുന്നതുമാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജെയിംസ്‌ ഇളംപുരയിടത്തില്‍ (845 553 0318), രാജേഷ്‌ (440 915 3390)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top