Flash News

മതപഠന സ്ഥാപനത്തിലെ സ്ഫോടനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

June 9, 2021

പട്ന: ബീഹാറില്‍ മതപഠന സ്ഥാപനത്തില്‍ നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന പോലീസ് ഊര്‍ജ്ജിതമാക്കി. ബീഹാറിലെ ബങ്ക ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സ്ഫോടനമുണ്ടായത്.

സ്‌ഫോടന സമയത്ത് മദ്രസയ്ക്കടുത്തുള്ള പള്ളിക്കുള്ളിൽ ഇമാം തനിച്ചായിരുന്നു. പള്ളി പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു എന്നും ഭഗൽപൂർ സോണൽ ഡി.ഐ.ജി സുജിത് കുമാർ പറഞ്ഞു. സ്ഫോടനത്തില്‍ പള്ളിയിലെ ഇമാം മാത്രമാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇമാം മരിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല.

സ്ഫോടനത്തിന് ശേഷം പ്രദേശത്ത് നിന്നും ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഐജി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് നൗതോലയിലെ മദ്രസയിലാണ് സഫോടനം നടന്നത്. പോലീസ് എത്തി പൂട്ട് പൊളിച്ചാണ് അകത്തേയ്ക്ക് കടന്നത്.

പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഉച്ചയോടെയാണ് പള്ളിയിലെ ഇമാമായ അബ്ദുള്‍ സത്താര്‍ മോബിന്റെ മൃതദേഹം കണ്ടെടുത്തത്. സമീപവാസികള്‍ക്കും സംഭവത്തെയ്ക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്നും സുജിത് കുമാര്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top