Flash News

വിനോദ യാത്രക്കിടെ മുങ്ങി മരിച്ച ജോയല്‍ പുത്തന്‍പുരയിലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

June 9, 2021 , ജോയിച്ചന്‍ പുതുക്കുളം

ഹ്യൂസ്റ്റണ്‍: തിങ്ങിനിറഞ്ഞ പുരുഷാരം.! എങ്ങും തേങ്ങലുകള്‍ മാത്രം…!! കണ്ണീര്‍ വറ്റിയ കുടുംബാംഗങ്ങള്‍ക്കരുകില്‍ കാഴ്ചക്കാരും വിതുമ്പല്‍ അടക്കാന്‍ ഏറെ പാടുപെടുന്നു. ഇതായിരുന്നു ഹ്യൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്‌നാനായ പള്ളിയിലെ ദൃശ്യങ്ങള്‍. ഹൂസ്റ്റണിലെ എല്ലാവഴികളും സെന്‍റ് മേരീസ് ചര്‍ച്ചയിലേക്ക് എന്ന തോന്നല്‍ ഉണ്ടാക്കും വിധമായിരുന്നു പുരുഷാരം ഒഴുകിയെത്തിയത്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ചിട്ടയോടെ പ്രവര്‍ത്തിച്ച വളന്റിയര്മാര്ക്ക് നന്നേ പാടുപെടേണ്ടി വന്നു.

സാന്‍ അന്റോണിയോ ലേക്ക് കാന്യന്‍ തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രക്കിടെ മുങ്ങിമരിച്ച ജോയല്‍ പുത്തന്‍പുരയില്‍(22) ന്‍റെ മൃതദേഹം കുടുംബാംഗങ്ങളോടൊപ്പം ശുശ്രുഷയും പ്രാര്‍ഥനയും ഏറ്റുവാങ്ങിയശേഷം പൊതുദര്‍ശനത്തിനു വെച്ചതായിരുന്നു. രാത്രി 9.30 ആയിരുന്നു യാത്രാമൊഴി. തികച്ചും സങ്കട കടല്‍ അലതല്ലിയ നിമിഷം. തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ ഒപ്പം ഇല്ല എന്ന് വൈദികരുള്‍പ്പടെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

ജെ പി മോര്‍ഗന്‍ ചെയ്സ് കമ്പനിയില്‍ ഉദോഗസ്ഥനായിരുന്ന ജോയല്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് പഠനം നടത്തികൊണ്ടിരിക്കുകയായിരുന്നു. ആത്മീയ കാര്യങ്ങളില്‍ അസാമാന്യ വൈഭവം പുലര്‍ത്തിയിരുന്ന ജോയല്‍ യൂത്ത് മിനിസ്ട്രിയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുകയാരുന്നു.

കോട്ടയം കിടങ്ങൂര്‍ സ്വദേശി ജിജോ പുത്തന്‍പുരയില്‍ – ലൈല ദമ്പതികളുടെ മൂത്ത പുത്രനാണ് ജോയല്‍. വിദ്യാര്‍ഥികളായ ജെറിന്‍ , ജോഷ്വാ എന്നിവര്‍ സഹോദരന്മാരാണ്.

ഫാ. സജി പിണര്‍കയില്‍, ഫാ. റോയ് പാലാട്ടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിന്നുള്ള എല്ലാ നേതാക്കളും ജോയലിനു അന്തിമോപചാരം അര്‍പ്പിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top