Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന്

June 9, 2021 , ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ 2021 ഓഗസ്റ്റഅ 28ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 4ജങന് ഓണസദ്യയോടെ ആരംഭിക്കുന്നു.

പ്രസ്തുത ഓണാഘോഷ പൊതുചടങ്ങില്‍ വച്ച് അസോസിയേഷന്റെ 202123 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷപരിപാടിയില്‍ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കാറുള്ളതുകൊണ്ട് എല്ലാവര്‍ക്കും സൗകര്യപ്രദമായ ദിവസമായിട്ടാണ് ഓഗസ്റ്റ് 28 തിരഞ്ഞെടുത്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, മനോജ് അച്ചേട്ട് (ട്രഷറര്‍) 224 522 247.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top