ഓൺലൈൻ ക്ലാസ്; പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്നതെന്ന്? – ക്ലബ്ബ് ഹൗസ് ചർച്ച സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ജൂൺ 1ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പിന്നോക്ക പ്രദേശങ്ങളിലെയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളൊരുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്ലബ്ബ് ഹൗസ് ചർച്ച അഭിപ്രായപ്പെട്ടു.

പാലക്കാട് ജില്ലയിൽ ശിരുവാണി, നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടിയsക്കയടക്കമുള്ള പ്രദേശങ്ങളിലെ പട്ടിക ജാതി – ഗോത്ര വർഗ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സംവിധാനകത്ത് നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ ഓൺലൈൻ പഠന സൗകര്യങ്ങളോ,അല്ലെങ്കിൽ മറ്റു ബദൽ സംവിധാനങ്ങളോ ഉടൻ ഒരുക്കണം. വിദ്യാഭ്യാസ സംവിധാനത്തിനകത്ത് നിന്ന് പുറന്തള്ളപ്പെട്ടത് കേവലം സ്മാർട്ട് ഫോൺ ലഭ്യതയുടെ വിഷയമായി ചുരുക്കിക്കെട്ടുന്നുണ്ടെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

കേരള ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ചിത്ര നിലമ്പൂർ, മീഡിയ വൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സാജിദ് അജ്മൽ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം അജീഷ് കിളിക്കോട്ട് എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻറ് റഷാദ് പുതുനഗരം മോഡറേറ്ററായി. കെ.എം സാബിർ അഹ്സൻ, റഫീഖ് പുതുപ്പള്ളി തെരുവ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment