Flash News

ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് ജോഷി അലമേഡ സിറ്റി പൊലീസ് മേധാവിയായി ചുമതലയേറ്റു

June 10, 2021 , പി.പി. ചെറിയാന്‍

അലമേഡ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ അലമേഡ നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് ജോഷി ജൂണ്‍ 7ന് ചുമതലയേറ്റു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന നിഷാന്ത് കാലിഫോര്‍ണിയ ഓക്ക്‌ലാന്റ് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 23 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. ചരിത്രത്തില്‍ ആദ്യാമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കയിലെ ഒരു നഗരത്തിന്റെ പോലീസ് മേധാവിയായി അവരോധിക്കപ്പെടുന്നത്.

കലിഫോര്‍ണിയയിലെ മാര്‍ട്ടിനസ് നഗരത്തിന്റെ പോലീസ് മേധാവിയായി ചുമതലയേറ്റ മന്‍ജിത് സപ്പാല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഓക്ക്‌ലാന്‍ഡ് സിറ്റിയിലെ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്ത് പുതിയ ചുമതല നിര്‍വഹിക്കാന്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.

പൊലീസിനെക്കുറിച്ച് ഒരു പുനര്‍ചിന്തനം വേണമെന്നതാണ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രക്ഷോഭങ്ങളില്‍ നിന്നും ലഭിച്ച പാഠമെന്നു നിഷാന്ത് വിശ്വസിക്കുന്നു.

“ജോഷിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു,” ഓക്ക്‌ലാന്റ് പൊലിസ് ചീഫ് പറഞ്ഞു. 1998 ലാണ് ഒപിഡിയില്‍ ചേര്‍ന്നതെന്നും ചീഫ് ലിറോണി ആംസ്‌ട്രോംഗ് പറഞ്ഞു.

കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസില്‍ ബിഎഡും, സെന്റ് മേരീസ് കോളജ് (മോര്‍ഗ)യില്‍ നിന്നും ഓര്‍ഗനൈസേഷണല്‍ ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ: ഹോളി. മക്കള്‍: ജലന്‍ (22), ജെയ് (15), അജ (11).

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top