Flash News

കോവിഡ്-19 വാക്സിന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹ്യൂസ്റ്റണ്‍ മെഥഡിസ്റ്റ് ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

June 10, 2021 , പി.പി. ചെറിയാന്‍

ഹ്യൂസ്റ്റണ്‍: ആശുപത്രിയുടെ നിയമം ലംഘിച്ച് കോവിഡ്-19 വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ഹ്യൂസ്റ്റന്‍ മെഥഡിസ്റ്റ് ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് ആശുപത്രി സി‌ഇ‌ഒ പ്രസ്താവനയിറക്കിയത്.

മെഥഡിസ്റ്റ് ആശുപത്രി ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും, അതില്‍ 24947 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

178 പേര്‍ പതിനാലു ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച 27 ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളില്‍ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെഥഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാര്‍ക്ക് മെഡിക്കല്‍, മതപരം തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവു നല്‍കിയിട്ടുണ്ട്. അതുപോലെ ഗര്‍ഭണികള്‍ക്കും മറ്റു പല കാരണങ്ങളാലും 332 പേര്‍ക്ക് ഒഴിവ് അനുവദിച്ചിട്ടുണ്ട്.

അധികൃതരുടെ ഈ തീരുമാനത്തിനെതിരെ ആശുപത്രിയിലെ 117 ജീവനക്കാര്‍ കേസ് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിയമന ഉത്തരവിലുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു തടയണമെന്നും ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ വാക്സിന്‍ നിര്‍ബന്ധമാണെന്ന് സി.ഇ.ഒ മാര്‍ക്ക് ബൂം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top