ഹേമ രാജഗോപാലിന് 2021 ലെഗസി അവാര്‍ഡ്

ഷിക്കാഗോ: നാട്യ ഡാന്‍സ് തിയറ്റര്‍ സ്ഥാപകയും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാന്‍സ് 2021 ലെഗസി അവാര്‍ഡ് നല്‍കി ആദരിച്ചു.

ഇല്ലിനോയ് സംസ്ഥാനത്തെഷിക്കാഗോ സമൂഹത്തിന് ആര്‍ട്ടിസ്റ്റിക് ലീഡര്‍ എന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിനാണ് അവാര്‍ഡ്.

ഭരതനാട്യം നര്‍ത്തകി, അധ്യാപിക, കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്‌നമാണു ഹേമ രാജഗോപാല്‍. 1974 മുതല്‍ ഷിക്കാഗോയിലാണ് താമസം.

35 വര്‍ഷത്തിലധികമായി ഭരതനാട്യത്തിന് പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ ടൂറിങ്ങ് കമ്പനിയാണ് നാട്യ ഡാന്‍സ് തിയറ്റര്‍.

ഭരതനാട്യത്തിന് പുതിയ ദിശാബോധം നല്‍കി ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഹേമ രാജഗോപാല്‍ വഹിച്ചുള്ള പങ്ക് നിസ്തൂലമാണ്.

ആഗോള പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ ചിത്രവിന രവി കിരണ്‍ (ഇന്ത്യ),ഷിക്കാഗോ സിംഫണി ഓര്‍ക്കസ്ട്ര, യൊ യൊമാ എന്നിവരുമായി സഹകരിച്ചു 35 രാത്രികള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഹേമ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വിശ്വകലാഭാരതി അവാര്‍ഡ്, കവറ്റഡ് ഏമി അവാര്‍ഡ്, ഏഴു കൊറിയോഗ്രാഫിക് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്.

ആറു വയസ്സുള്ളപ്പോള്‍ 1956 ല്‍ ദേവദാസ ഗുരുവിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണു ഹേമ.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment