ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് ജൂൺ 11, വെള്ളിയാഴ്ച

പാലക്കാട്: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക,പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. അഞ്ചുവിളക്കിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.മുബീജു ഹ്മാൻ,ആദിവാസി സംരക്ഷണ സംഘം പ്രസിഡൻറ് മാരിയപ്പൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം എന്നിവർ സംസാരിക്കും.

Print Friendly, PDF & Email

Related News

Leave a Comment