ഭൂ മാഫിയകളുടെ നുഴഞ്ഞുകയറ്റം: പട്ടികജാതി കുടുംബങ്ങളെ ഇടുക്കിയിൽ നിന്ന് കുടിയിറക്കുന്നു

ഇടുക്കി: പട്ടികജാതി കുടുംബങ്ങളെ അവരുടെ ഭൂമിയിൽ നിന്നും അവരുടെ വീകളിൽ നിന്നും കുടിയിറക്കി. ഇടുക്കി പൊന്നാം‌കാണി പട്ടികജാതി സെറ്റിൽമെന്റ് കോളനിയിലെ താമസക്കാർക്കാണ് വീട് നഷ്ടപ്പെടുന്നത്. 62 കുടുംബങ്ങൾ താമസിച്ചിരുന്ന കോളനിയിൽ ഇപ്പോൾ ഒൻപത് കുടുംബങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

ഏഴ് പതിറ്റാണ്ട് കാലത്തെ അദ്ധ്വാനവും സമ്പാദ്യവും തകർത്തെറിഞ്ഞാണ് ഭൂമാഫിയ ഇവിടം കൈയ്യടക്കിയത്. കോളനി വാസികളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 180 ഏക്കർ ഭൂമിയിൽ ഇപ്പോൾ കൈവശമുള്ളത് 11.5 ഏക്കർ മാത്രം. ബാക്കി ഭൂമി മാത്രമല്ല, മേഖലയിലുണ്ടായിരുന്ന റവന്യൂ ഭൂമി, വനം, പാറയിടം, പുറമ്പോക്ക്, തോട് എന്നിവ ഉൾപ്പടെയുള്ളതും ഭൂമാഫിയ കൈയ്യടക്കി.

2008 ൽ ഇടുക്കിയിൽ കാറ്റാടി വൈദ്യുത പദ്ധതി ആരംഭിച്ചതിന്‍റെ മറവിലാണ് മേഖലയിൽ ഭൂമാഫിയയുടെ കടന്നുകയറ്റം രൂക്ഷമായത്. കാറ്റാടിപ്പാടത്തിനായി സർക്കാർ കോളനി ഭൂമി ഏറ്റെടുക്കുമെന്ന് ഭീതിപരത്തി തുച്ഛമായ വിലക്ക് ഇതിന് ചുറ്റുമുള്ള ഭൂമികൾ വാങ്ങിക്കൂട്ടുകയായിരുന്നു.

തുടർന്ന് കോളനിവാസികൾക്ക് വഴികൊടുക്കാതെയും കുടിവെള്ളം നിഷേധിച്ചും കള്ളക്കേസുകളിൽ കുടുക്കിയും ദ്രോഹിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മാത്രം നൂറോളം കേസുകളാണ് ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment