കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ പ്രസ്താവന സ്പീക്കര്‍ നാന്‍സി പെലോസിയുടെ താക്കീതിനെത്തുടര്‍ന്ന് പിന്‍‌വലിച്ചു

വാഷിംഗ്ടണ്‍: അമേരിക്ക, ഇസ്രയേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശബ്ദയാക്കാൻ ശ്രമിക്കുന്നുവെന്ന ഇല്‍ഹാന്‍ ഒമറിന്‍റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി.

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ക്രൂരതകള്‍ക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമാ‍യ ഒമര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന് അയച്ച ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ക്രൂരതകളാണ് അമേരിക്കയും ഹമാസും ഇസ്രയേലും അഫ്ഗാനിസ്ഥാനും താലിബാനും നടത്തുന്നതെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹമാസ്, താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി തുലനം ചെയ്തതാണ് നാന്‍സിയെ പ്രകോപിപ്പിച്ചത് .

ഭീകര സംഘടനകൾ എന്ന് അമേരിക്ക ലിസ്റ്റ് ചെയ്തിരിക്കുന്ന ഹമാസ്, താലിബാന്‍ എന്നീ സംഘടനകളുമായി അമേരിക്ക, ഇസ്രയേൽ രാഷ്ട്രങ്ങളെ കാണുന്ന ഒമറിന്‍റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സംഭവങ്ങളുടെ ഗൗരവം മനസിലാക്കിയ ഒമര്‍ പിന്നീട് തന്‍റെ പ്രസ്താവന പിൻവച്ച്, താന്‍ അമേരിക്കയ്ക്കും ഇസ്രയേലിനും ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്നാണ് അര്‍ഥമാക്കിയതെന്ന് വിശദീകരിച്ചു . പെലോസി ഉമറിന്‍റെ പുതിയ വിശദീകരണത്തെ സ്വാഗതം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News