വെർജിനിയായിൽ പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

വെര്‍ജിനിയ : പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പിന്നോട്ട് എടുക്കുന്നതിനിടയില്‍ അവിടേയ്ക്ക് ഓടിയെത്തിയ രണ്ടുവയസുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു .

ഫെയര്‍ഫാക്സ് കൗണ്ടി പോലീസാണ് സംഭവം പുറത്തുവിട്ടത്. ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം.

എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസുകാരന്‍റെ സഹോദരി സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു .

മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന് കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അതേസമയം അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.

അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്‍ഡ് കാര്‍സ് (KIDS AND CARS) ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വാഹനത്തിന് പുറകില്‍ കാമറകള്‍ ഘടിപ്പിക്കുകയും വീട്ടില്‍ വരുമ്പോഴും പുറത്തു പോകുമ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുകയും വേണമെന്ന് സംഘടന നിര്‍ദ്ദേശിക്കുന്നു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment