കോവിഡ്-19: സംസ്ഥാനത്ത് പുതിയ വകഭേദം വ്യാപിക്കുന്നു; ഇരട്ട മാസ്ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 14,233 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 134001 പേരാണ് ചികിത്സയിലുള്ളത്. 173 പേര്‍ കൂടി കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതോടെ ആകെ മരണം 10,804 ആയി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. 15,355 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ, കൊവിഡില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 25,57,597 ആയി. സംസ്ഥാനത്ത് ഇരട്ടമാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം നീണ്ടുപോകുന്നത് ഡെല്‍റ്റ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്‍റെ വകഭേദമൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം- ജില്ല തിരിച്ച്
തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍ഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി- ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഈ ദിവസങ്ങളില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ സംവിധാനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രം ഈ ദിവസങ്ങളില്‍ ഇളവ് ലഭിക്കും. ജൂണ്‍ 16ന് ശേഷം കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെത്തുന്നത് കണക്കിലെടുത്ത് മന്ത്രിമാരുടെ സ്റ്റാഫ് ഉള്‍പ്പടെയുള്ള സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കും.ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഒന്ന്, രണ്ട് ദിവസത്തേക്ക് കൂടി മാത്രമേ വാക്‌സിന്‍ അവശേഷിക്കുന്നുള്ളു. ഇത് കയ്യില്‍ വെക്കാതെ കൊടുത്ത് തീര്‍ക്കും. ആവശ്യമായ വാക്‌സിന്‍ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ യാത്ര ചെയ്യുമ്പോള്‍ സത്യവാങ്മൂലം നിര്‍ബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment