Flash News

കെ സുധാകരന്‍ പിണറായി വിജയനോട് കിടപിടിക്കത്തക്ക വ്യക്തിത്വമുള്ള ആളാണോ? കാത്തിരുന്നു കാണാമെന്ന് പിണറായി വിജയന്‍

June 11, 2021

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ പിണറായി വിജയനോട് കിടപിടിക്കത്തക്ക വ്യക്തിത്വമുള്ള ആളാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് കാത്തിരുന്ന് കാണേണ്ട പൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

അക്കാര്യത്തില്‍ ആരും ഇപ്പോഴേ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും സുധാകരനും തന്നെപ്പോലെ കണ്ണൂരുകാരനാണെങ്കിലും താന്‍ സുധാകരന്‍റെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കാണ് അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ കഴിയുകയെന്നും പിണറായി വിജയന്‍ പറഞ്ഞു.

അവര്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നത് ആ പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയായിരിക്കുമെന്നും അക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ മാസം 16ന് കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദവി ഏറ്റെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top