ദേശീയ ഓണാഘോഷത്തില്‍ വനിതാ നര്‍ത്തകികള്‍ക്ക് അവസരം

ഫിലഡല്‍ഫിയ: അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന് നാന്ദി കുറിക്കുന്ന തിരുവാതിരോത്സവത്തില്‍ നൃത്തം ചെയ്യാന്‍ താത്പര്യമുള്ള വനിതാ നര്‍ത്തകികള്‍ക്ക് സുവര്‍ണ്ണാവസരം.

നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ഇദം‌പ്രഥമമായി “അമേരിക്കന്‍ ദേശീയ ഓണാഘോഷം’ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 21 ശനിയാഴ്ച ഫിലഡല്‍‌ഫിയയിലെ അതിവിശാലമായ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ‘മെഗാ തിരുവാതിരയില്‍’ തിരുവാതിര നൃത്തം അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന “ലാസ്യ ഡാന്‍സ് അക്കാഡമി”യുമായി ബന്ധപ്പെടണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ അഗസ്റ്റിന്‍ 267 8448503, ലാസ്യ ഡാന്‍സ് അക്കാഡമി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment