യുഎസ്-റഷ്യ ബന്ധം വർഷങ്ങളായി ‘ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായി’: പുടിൻ

കഴിഞ്ഞ വർഷങ്ങളിൽ വാഷിംഗ്ടൺ-മോസ്കോ ബന്ധം “ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായ”തായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

ജൂൺ 16 ന് സ്വിസ് നഗരമായ ജനീവയിൽ വച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയിൽ ബൈഡൻ അധികാരത്തിൽ വന്നതിനുശേഷം രണ്ട് പ്രസിഡന്റുമാരും തമ്മിലുള്ള മുഖാമുഖ ഉച്ചകോടിയാണിത്.

യുഎസും റഷ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് വരാനിരിക്കുന്ന കൂടിക്കാഴ്ച.

പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ യുഎസ് രാഷ്ട്രീയത്തില്‍ നിന്നു വന്ന ആളല്ലെന്ന മറുപടിയാണ് പുടിന്‍ നല്‍കിയത്.

ബൈഡനെ സംബന്ധിച്ചിടത്തോളം, റഷ്യൻ പ്രസിഡന്റ് അദ്ദേഹത്തെ “കരിയർ മാൻ” എന്ന് പ്രശംസിക്കുകയും ട്രംപിൽ നിന്ന് തികച്ചും വ്യത്യസ്തനായതിനാല്‍ കൂടിക്കാഴ്ച ഫലപ്രദമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജൂണിൽ മൂന്നാമത്തെ രാജ്യത്ത് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ ആദ്യമായി ഉച്ചകോടിയില്‍ നിർദ്ദേശിച്ചു.

ലോകകാര്യങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് വാഷിംഗ്ടണുമായി കൂടിയാലോചിക്കുമെന്നും, സത്യസന്ധതയെയും പരസ്പര ബഹുമാനത്തെയും അടിസ്ഥാനമാക്കി യുഎസുമായി തർക്കവിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു.

2018ലാണ് ഹെൽ‌സിങ്കിയിൽ വെച്ച് ട്രംപുമായി പുടിൻ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

ഞങ്ങൾ റഷ്യയുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് ഈ ആഴ്ച എട്ട് ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന്റെ തുടക്കത്തിൽ ബൈഡന്‍ പറഞ്ഞു.

“ഞങ്ങൾക്ക് സുസ്ഥിരവും പ്രവചനാത്മകവുമായ ഒരു ബന്ധം വേണം … പക്ഷെ ഞാൻ വ്യക്തമായി പറയുകയാണ്- റഷ്യൻ സർക്കാർ ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അമേരിക്ക ശക്തവും അർത്ഥവത്തായതുമായ രീതിയിൽ പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016, 2020 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ റഷ്യ ഇടപെട്ടതും, റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ അടുത്തിടെ ജയിലിലടച്ചതും യുഎസ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിതരായി.

2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച് റഷ്യൻ പ്രസിഡന്റ് “ക്നത്ത വില നൽകേണ്ടിവരുമെന്ന്” ജോ ബൈഡന്‍ ഒരു അഭിമുഖത്തിൽ പുടിനെ ഒരു കൊലയാളി എന്ന് വിശേഷിപ്പിച്ചതിനു ശേഷം മാർച്ചിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങി. ആരോപണങ്ങൾ മോസ്കോ നിഷേധിച്ചു.

റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബാസ് മേഖലയായ ഉക്രെയ്നിനെച്ചൊല്ലി ഇരുപക്ഷവും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമായി. 2014 മുതൽ ഉക്രേനിയൻ സൈനികരും റഷ്യ അനുകൂല സേനയും പോരാടുകയാണ്.

പ്രതിസന്ധിയിൽ മോസ്കോയ്ക്ക് പങ്കുണ്ടെന്ന് കിയെവും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ആരോപിക്കുന്നു. എന്നാൽ മോസ്കോ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment